വിവരസാങ്കേതിക വിദ്യയില്‍ കൂടുതല്‍ കമ്പമുള്ള മെഗാ സ്റ്റാര്‍ ബ്ലൊഗില്‍ തിളങ്ങുമെന്ന് കരുതാം. പുരാവസ്തുക്കളെ പ്രണയിക്കുന്ന മോഹന്‍ലാല്‍ തല്കാലം ബ്ലൊഗാന് വഴിയില്ല.
Tuesday, January 6, 2009
മമ്മൂട്ടി ബ്ലോഗുന്നു ....
മലയാളികളുടെ പ്രിയ തരം മമ്മൂട്ടിയും ബ്ലോഗാന്‍ തുടങ്ങി. ഹിന്ദിയില്‍ അമിതാബ് ബച്ചനും , ആമിര്‍ ഖാനും ബ്ലോഗ് ആരംഭിച്ചതിനു പിന്നാലെയാണ് മമ്മൂട്ടി മലയാളത്തില്‍ ബ്ലോഗുന്നത്. മലയാള നടന്മാരില് ആദ്യമായി വെബ്സൈറ്റ് ഉണ്ടാക്കിയതും മമ്മുക്ക തന്നെ!
Saturday, January 3, 2009
മകന്റെ അച്ഛനും ആകര്‍ഷണ യന്ത്രവും
കോണ്‍ഗ്രസിന് വിമ്മിഷ്ടമുയര്ത്തി ലീഡര്‍ വീണ്ടും നിലവിളി തുടങ്ങി. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാക്കള്‍ തല്കാലം കോണ്‍ഗ്രസില്‍ ഇല്ലെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നം. ഈ പ്രസ്താവനയെ തുടര്‍ന്ന് അങ്കലപ്പിലായത് രമേഷ് ചെന്നിത്തലയാണ്. ചെന്നിത്തല വളരെ രഹസ്യമായി പ്രസിദ്ധ ജോത്സ്യന്ആറ്റുകാല് രാധാകൃഷ്ണനെ കണ്ടു ഒരു ആകര്‍ഷക യന്ത്രത്തിന് ഓര്‍ഡര്‍ നല്‍കിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളിലെ അടക്കം പറച്ചില്!
ഒരു നേതാവയാല്‍ ജനങ്ങളെ ആകര്ഷികനും വാര്‍ത്തകളില്‍ നിറഞ്ഞു നില്കാനും കഴിയണമെന്ന കരുണാകരന്റെ വാദം ശരിയാണ് . ഒരു പക്ഷെ ഇക്കാര്യത്തില്‍ ലീഡര്‍ കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ആകര്‍ഷക ശക്തിയുള്ളത് മകന് മുരളീധരന് മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത് .
(Cartoon reproduced here was published in Kalakaumudi Daily, when K. Karunakaran decided to come back to Congress)

ഒരിക്കല്‍ ശരത്ചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നീ നേതാക്കളുടെ മുണ്ടുരിഞ്ഞ് ജനശ്രദ്ധ ആകര്‍ഷിച്ചതും സോണിയ ഗാന്ധിയെ മദാമ്മ എന്ന് വിളിച്ചു മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയതും രാഷ്ട്രീയ നേട്ടങ്ങള്‍ ആയിട്ടായിരിക്കും കരുണാകരന് കരുതിയിരിക്കുക. മുരളിക്ക് പറ്റിയ ഒരേയൊരു അബദ്ധം ഇടതില്‍ അച്ചു മാമനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. പിണറായി വിജയന് മുരളീധരനോട് കുറച്ചു ആകര്‍ഷണം ഉണ്ടായിരുന്നു. അച്ചു മാമന്റെ കടും പിടുത്തം മൂലം ഇടതു പ്രവേശനം പാളി പോയി. പകരം NCPയില്‍ ചേക്കേറി വിഷമം തീര്‍ത്തു. ഇനി കോണ്‍ഗ്രസിലേക്ക് പുറം വാതില്‍ വഴി തിരിച്ചു വരാന്‍ തന്നെ അന്ന് പറഞ്ഞതെല്ലാം തിരുത്തേണ്ടി വരും. മദാമ്മ മറന്നാലും രമേഷ് ചെന്നിത്തലയെ അത്ഭുത ദ്വീപിലെ ഉണ്ട പക്രു എന്ന് വിളിച്ചത് ഉമ്മന്‍ ചാണ്ടി ഓര്മിപ്പിക്കാതിരിക്കുമോ ?
(Cartoon reproduced here was published in Kalakaumudi Daily, when K. Karunakaran decided to come back to Congress)
Subscribe to:
Posts (Atom)