ഇടതു കക്ഷികള്‍ പലവട്ടം അന്ത്യ ശാസനം നല്‍കിയിട്ടും കോണ്‍ഗ്രസ് ഗൌനിച്ചില്ല . ഇപ്പോഴിതാ മുലായത്ത്തിന്റെയും അമര്‍ സിങ്ങിന്റെയും തോളില്‍ കയ്യിട്ടോ പോക്കറ്റ് നിറച്ചോ ആണവ കരാറില്‍ അന്തിമ തീരുമാനത്തിലെത്തി കഴിഞ്ഞു !. അന്ത്യ ശാസനത്തെ വകവയ്ക്കാതെയുള്ള അന്തിമ തീരുമാനം ഇടതിന്റെ അന്തസ്സിനെയാണ് ഭംഗം വരുത്തിയിരിക്കുന്നത് . എന്തിനേയും എതിര്‍ക്കുക എന്നത് മാത്രമാണ് ഇടതിന്റെ മുഖ്യ അജണ്ട . എന്തിന് വേണ്ടി എതിര്‍ക്കുന്നു എന്നുള്ള ബോധവല്കരണം ജനങ്ങളില്‍ എത്തിക്കുന്നതില്‍ പലപ്പോഴും ഇവര്‍ പരാജയപ്പെടുന്നു . ആണവ കരാറിന്റെ നിബന്ധനകളെ രഹസ്യമായി ഡീല്‍ ചെയ്തു കോണ്‍ഗ്രസ്സും ജനപ്രിയരായില്ല . ഇന്ത്യന്‍ യഥാസ്ഥികക്ക് ആണവ കരാര്‍ എങ്ങിനെ പ്രയോജന പെടുമെന്നത് കാത്തിരിന്നു കാണാം !
* * * * * *
ഏപ്രില്‍ 2008
കാള പെറ്റെന്നു കെട്ട് കയറെടുത്തവര്‍ !
വഷിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സണ്ണി ന്യൂസ് ഇംഗ്ലീഷ് പത്രത്തില്‍ ഈയിടെ വന്ന വാര്‍ത്ത മാധ്യമ ചരിത്രത്തില്‍തന്നെ സ്ഥാനംp പിടിച്ചേക്കും. ശ്രീനാരായണ ഗുരുവിന്‍ടെ പേരില്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്ന 2 സംഘടനകളോട് യോജിച്ചു പ്രവര്ത്തിച്ചു കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ആണ് ലേഖകന്‍ ശശിധരന്‍ നായര്‍ എഴുതിയിരിക്കുന്നത് . എന്തുകൊണ്ടോ ചില ശ്രീനാരായണ വിശ്വാസികളെ ഇതു വല്ലാതെ ചൊടിപ്പിച്ചു !
കാര്യമറിയാതെ അമിതമായി പ്രതികരിക്കുന്ന മലയാളി പ്രകടനം ഇവിടെയുമുണ്ടായി. പത്രം ഓഫീസിലും പത്രത്തിന്‍റെ വെബ്സൈറ്റ് , ഇ-മെയില്‍ തുടങ്ങിയവയിലെക്കും പ്രതികുലമായ ധാരാളം പ്രതികരണങ്ങള്‍ എത്തിയത് അതുകൊണ്ടാകാം !!
ലേഖനത്തിന്‍റെ പൊരുള്‍ ബോധ്യപെടാതെ അമിത പ്രകടനം ചെയ്തവര്ക് അബദ്ധം മനസിലായത് ഏറെ കഴിഞ്ഞു ആണ് !!
( കടപ്പാട് - കേള്‍ക്കാത്ത പാതി - ജ്വാല -)
No comments:
Post a Comment